മമ്പറത്ത് പൗരത്വ ഭേദഗതിക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ ആർ എസ് എസ് ആക്രമണം; കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു
Dec 18, 2019, 14:58 IST
കണ്ണൂർ മമ്പറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ആർ എസ് എസുകാരുടെ ആക്രമണം. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയിലെ വിദ്യാർഥികൾ നടത്തിയ പ്രകടനത്തിന് നേർക്കാണ് ആക്രമണം നടന്നത്.
മമ്പറം പള്ളിക്ക് സമീപത്ത് വെച്ചാണ് വിദ്യാർഥികളെ ആക്രമിച്ചത്. സമീപത്തെ കടകളിൽ നിന്നടക്കം വിദ്യാർഥികൾക്ക് നേരെ സോഡാ കുപ്പികളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. നിരവധി വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
കൂത്തുപറമ്പ് ,മമ്പറത്ത് പൗരത്വ ബില്ലിനെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധ റാലിക്ക് നേരെ RSSന്റെ അക്രമം…പ്രതിക്ഷേധിക്കുക…
Posted by സാഹിർ എം ഹസ്സൻ on Wednesday, December 18, 2019