അങ്കമാലിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് പിടിയിൽ

Police
അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. 62കാരി ലളിതയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബാലനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബാലൻ ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം.
 

Share this story