തിരുവനന്തപുരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

arrest

ബെവ്കോ ഔട്ട്ലറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്.


പല ഘട്ടമായി മൂപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് ഇയാൾ മോഷ്ടിച്ചത്. ഇന്നലെ എണ്ണായിരം രൂപ വിലയുള്ള മദ്യമാണ് മോഷ്ടിച്ചത്. ഔട്ട്ലറ്റിലെ തിരക്ക് മറയാക്കിയായിരുന്നു മോഷണം.

Share this story