കൊല്ലത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു(46)വാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്

ഭാര്യ പ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീരാഗ്(17) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിൽ ചികിത്സയിലാണ്. കടബാധ്യതയാണ് കൃത്യം ചെയ്യാൻ ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
 

Share this story