മൂന്നാറിൽ യുവാവ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചു; മുറിയെടുത്തത് സ്ത്രീ സുഹൃത്തിനൊപ്പം

police line

മൂന്നാറിലെ ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സനീഷിനെയാണ്(38) മുറിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടത്. പുതുവർഷ തലേന്നാണ് സനീഷും സുഹൃത്തായ യുവതിയും ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ മുറിയെടുത്തത്. 

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സനീഷ് ശൗചാലയത്തിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനെ തുടർന്ന് യുവതി ഹോട്ടൽ അധികൃതരെ വിവരം അറിയിക്കുകയും വാതിൽ തകർത്ത് നോക്കിയതോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു
 

Share this story