ഡോക്ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക ആവശ്യപ്പെട്ടു; നൽകാതെ വന്നതോടെ മെഡിക്കൽ സ്‌റ്റോർ അടിച്ചുതകർത്തു
Mar 10, 2025, 17:15 IST

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകാത്തതിന് നെയ്യാറ്റിൻകരയിൽ നാലംഗ സംഘം മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തു. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെയായിരുന്നു ആക്രമണം. നെയ്യാറ്റിൻകരയിലെ അപ്പോളോ മെഡിക്കൽ ഷോപ്പിലാണ് യുവാക്കളുടെ ആക്രമണം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഗ്ലാഡ് വാതിൽ കല്ലുപയോഗിച്ച് തകർക്കാനും ഇവർ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ മെഡിക്കൽ ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകർത്തു. ലഹരി ഉപയോഗിക്കുന്നവർ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്ക ഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ ഷോപ്പ് ഉടമ പരാതിയിൽ പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്തു.