കളമശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ചു

sal
എറണാകുളം കളമശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സൽമാൻ അസീസാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാർ സൽമാൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. സൽമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.
 

Share this story