മുണ്ടക്കയത്ത് യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ചു
Sep 7, 2025, 15:49 IST

കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. പുഞ്ചവയൽ ചേരുതോട്ടിൽ ബീന(65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് പ്രദീപാണ് ഇരുവരെയും വെട്ടി പരുക്കേൽപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. സൗമ്യയുമായി ഏറെനാളായി അകന്നു കഴിയുകയായിരുന്നു പ്രദീപ്. ഞായറാഴ്ച ഇയാൾ സൗമ്യയും ബീനയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.