കൊല്ലം പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഫേസ്ബുക്ക് ലൈവിൽ വിവരം പുറത്തുവിട്ടു

shalini issac

കൊല്ലം പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഐസകാണ് കൊലപാതകം നടത്തിയത്. പുനലൂർ കലയനാട് കൂത്തനാടിയിലാണ് സംഭവം. 

കൊലപാതക വിവരം ഐസക് തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. പിന്നാലെ ഐസക് പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. 


കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ശാലിനിയും ഐസകും കുറച്ചുനാളായി മാറി താമസിക്കുകയായിരുന്നു.
 

Tags

Share this story