സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

sandhya nithin

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയാണ്(75) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. 

സംഭവത്തിൽ തങ്കമണിയുടെ മകൾ സന്ധ്യ(45), കാമുകൻ നിതിൻ(27) എന്നിവർ പിടിയിലായി. തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ പറമ്പിൽ ഇടുകയായിരുന്നു. 

തങ്കമണി തലയടിച്ച് വീണതാണെന്നാണ് മകൾ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇവരുടെ അയൽവാസി കൂടിയാണ് നിതിൻ. മൃതദേഹത്തിൽ കണ്ട പാടുകളും സംശയത്തിന് ഇടയാക്കിയിരുന്നു. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ അവിവാഹിതനാണ്.
 

Tags

Share this story