തൃശ്ശൂരിൽ പിതൃസഹോദരനെ യുവാവ് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

mahesh

തൃശ്ശൂർ പേരമംഗലത്ത് മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പ്രേമദാസ്(58) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷാണ് പ്രതി. മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം 

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മൺവെട്ടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ പ്രേമദാസ് രക്തം വാർന്നാണ് മരിച്ചത്. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Tags

Share this story