പ്രണയം നടിച്ച് വീട്ടമ്മയിൽ നിന്ന് 10 പവൻ തട്ടിയെടുത്തു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

sheneer

പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. 

കാസർകോട് നീലേശ്വരം സ്വദേശിയാണ് ഷെനീർ. കോഴിക്കോട് സ്വദേശിയായ വീട്ടമ്മയെ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പരിചയപ്പെട്ടാണ് പ്രണയം നടിച്ചത്. മൂന്ന് ദിവസത്തേക്ക് പണയം വെക്കാനെന്ന് പറഞ്ഞാണ് ഷെനീർ സ്വർണം വാങ്ങിയത്. പിന്നാലെ ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 

കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. നീലേശ്വരം പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ചന്തേര സ്വദേശിയായ വീട്ടമ്മയെയും ഇയാൾ സമാന രീതിയിൽ തട്ടിപ്പിന് ഇരയാക്കിയിരുന്നു.
 

Tags

Share this story