വയനാട്ടിൽ 2 ദിവസം മുമ്പ് കാണാതായ ആളെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

suicide
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലാണ് സംഭവം. പന്നിക്കൽ കോളനിയിലെ ലക്ഷ്മണൻ(55) ആണ് മരിച്ചത്. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി നോക്കുകയായിരുന്നു ലക്ഷ്മണൻ. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ 500 മീറ്റർ മാറി വനപ്രദേശമാണ്.
 

Share this story