കൊല്ലത്ത് യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടിമരിച്ചു

train

കൊല്ലത്ത് യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കല്ലുംതാഴം റെയിൽവേ ഗേറ്റന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. 

കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുകയും ട്രെയിൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ കിളികൊല്ലൂർ പോലീസാണ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു.
 

Share this story