മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് കലക്ടർ; നഗരത്തിൽ കടകൾ അടപ്പിക്കുന്നു

aana

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെനന് ജിലാ കലക്ടർ രേണുരാജ്. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ആനയെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്നും കലക്ടർ അറിയിച്ചു. ആവശ്യമെങ്കിൽ കർണാടക വനംവകുപ്പിന്റെ സഹായം തേടും. അതേസമയം മാനന്തവാടിയിൽ കടകൾ അടപ്പിക്കുകയാണ്. കഴിഞ്ഞ ആറ് മണിക്കൂറിലധികമായി ആന ജനവാസ മേഖലയിൽ തുടരുകയാണ്

ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. നഗരസഭ ഡിവിഷൻ 24, 25, 26, 27 എന്നിവിടെയും ഇടവക പഞ്ചായത്ത് 4, 5, 7 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this story