കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയാകാൻ സാധ്യത

kelu

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയാകാൻ സാധ്യത. സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കേളുവിന് തന്നെയാണ് കൂടുതൽ സാധ്യത. ആദിവാസി ക്ഷേമ സമിതി നേതാവെന്നതും കേളുവിന് അനുകൂല ഘടകമാണ്

സംസ്ഥാന കമ്മിറ്റി അംഗത്വമുള്ള മറ്റ് ദലിത് എംഎൽഎമാർ പാർട്ടിയിൽ ഇല്ല. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. കൂടാതെ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെന്നതും കേളുവിന്റെ സാധ്യത വർധിപ്പിക്കുകയാണ്

അതേസമയം പട്ടിക ജാതിയിൽ നിന്ന് തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാൽ മാത്രമേ കേളുവിന് പകരം മറ്റ് പേരുകൾ പരിഗണനയിൽ വരികയുള്ളു.
 

Share this story