മാണി സാർ നശിച്ചുപോകാൻ പ്രസംഗിച്ചവരാണ്; ഇപ്പോൾ സ്മാരകത്തിന് സ്ഥലം അനുവദിച്ചതിൽ സന്തോഷം: വിഡി സതീശൻ

satheeshan

കെഎം മാണി ഫൗണ്ടേഷന് ഭൂമി അനുവദിക്കാൻ കാരണക്കാർ ആയതിൽ സന്തോഷമെന്ന് വി.ഡി.സതീശന്റെ പരിഹാസം. കേരള കോൺഗ്രസുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇപ്പോഴും ഇടതു മുന്നണിയിലാണ് കേരള കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം കിട്ടാൻ ഞങ്ങൾ കൂടി ഒരു നിമിത്തമായതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. പത്ത് കൊല്ലമായിട്ട് കൊടുക്കാത്ത സ്ഥലം ഇപ്പോൾ കൊടുത്തു. തീർച്ചയായിട്ടും അതിൽ വളരെ സന്തോഷമുണ്ട്. അത് ഇവർ തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. 

നരക തീയിൽ വെന്ത് മരിക്കണമെന്ന് മാണി സാറ് ജീവിച്ചിരിക്കുമ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കന്മാർ. അതേ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾ സ്ഥലം അനുവദിച്ചതിനുള്ള സന്തോഷം ഞാൻ പങ്കുവെക്കുന്നു. അതിന് ഒരു നിമിത്തമായി എന്നതിന്റെ അഭിമാനം കൂടി ഞങ്ങൾക്കുണ്ട്  അദ്ദേഹം ആവർത്തിച്ചു.

Tags

Share this story