മണിപ്പൂർ കലാപം: ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാകില്ല: ആലഞ്ചേരി

alanchery

മണിപ്പൂരിൽ നടക്കുന്ന കലാപത്തിനിടെ ക്രൈസ്തവ ദേവാലയങ്ങളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ആലഞ്ചേരി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. 

മണിപ്പൂർ സംസ്ഥാനത്ത് നടന്ന വംശീയ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സന്മനസ്സുള്ള എല്ലാവരോടുംകൂടി ഞാനും പങ്കുചേരുന്നു. മരിച്ചവരുടെ നിത്യശാന്തിക്കും പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവരുടെ സൗഖ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു. കഴിവതും സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും ആലഞ്ചേരി പറഞ്ഞു
 

Share this story