മഞ്ചേശ്വരം, കോന്നി, റാന്നി; കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന് വിഡി സതീശൻ
തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് സതീശൻ ആരോപിച്ചു. നേരത്തെ പാലക്കാട് സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നും സതീശൻ ആരോപിച്ചിരുന്നു
ഇതിന് പിന്നാലെയാണ് കൂടുതൽ മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന ആരോപണം. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്നാണ് സതീശൻ പറയുന്നത്. ഡീൽ ആരോപണം സിപിഎമ്മും ബിജെപിയും പാടേ തള്ളുന്നതിനിടയിലും ആരോപണം ആവർത്തിക്കുകയാണ് വിഡി സതീശൻ
ഒന്നാം നമ്പർ കാർ ഒഴിവാക്കി ആർഎസ്എസുമായി ചർച്ചക്ക് പോയ ആളാണെന്ന് മുഖ്യമന്ത്രിയെന്നും 1977ൽ ആർ എസ് എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നുമൊക്കെ സതീശൻ ആരോപണം ഉന്നയിച്ചു. തൃശ്ശൂരിൽ ബിജെപി വിരുദ്ധ വോട്ടുകൾ വിഎസ് സുനിൽ കുമാറിന് ലഭിച്ചിരുന്നു. എന്നിട്ടും സുനിൽ കുമാറിന് സിപിഎം വോട്ടുകൾ ലഭിച്ചില്ലെന്നും സതീശൻ ആരോപിക്കുന്നു
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വഷണത്തിന്റെ മറവിൽ നടന്നത് തൃശ്ശൂർ സീറ്റിനുള്ള ഡീലാണെന്നും സതീശൻ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന വിമർശനത്തെ സതീശൻ പരിഹസിച്ച് തള്ളി.
