നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും

manju

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും. ഈ മാസം 16നാണ് വിസ്താരം. കേസിലെ 34ാമത്തെ സാക്ഷിയാണ് മഞ്ജു വാര്യർ. നേരത്തേയും മഞ്ജു വാര്യരെ കേസിൽ വിസ്തരിച്ചിരുന്നു.കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം മാറ്റിവെച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നും അന്തിമ അനുമതിയാകാത്തതിനെ തുടർന്നാണ് തിരുവനന്തപുരത്ത് നടക്കാനിരുന്ന വിസ്താരം മാറ്റിയത്.

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കുന്നത്. ഈ മാസം ഏഴ് മുതൽ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ വിസ്താരം നടത്താനായി കോടതി അംഗീകരിച്ചിരുന്നു.
 

Share this story