വർഗീയവാദിയാക്കാൻ പലരും ശ്രമിക്കുന്നുണ്ട്; ജനങ്ങൾക്ക് സത്യമറിയാമെന്ന് ഷാഫി പറമ്പിൽ

Shafi

വർഗീയ ചാപ്പ ഒരിക്കലും തന്റെ മേൽ വീഴില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വർഗീയവാദിയാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതൊന്നും നടപ്പാകില്ല. സത്യം ജനങ്ങൾക്ക് അറിയാം. വർഗീയതയെ കുറിച്ചുള്ള നിലപാട് പലതവണ വ്യക്തമാക്കിയതാണ്

പാനൂരിലെ ബോംബും നുണ ബോംബുകളും പൊട്ടിക്കഴിഞ്ഞു. ഇതിനെല്ലാം വടകരയിലെ ജനം വിധിയെഴുതിയിട്ടുണ്ട്. അതിന്റെ ഫലം ജൂൺ 4ന് വരും. ഇതിന് ശേഷം കൂടുതൽ പ്രതികരിക്കാം. വർഗീയ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്

പോലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണം. ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്. അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. എന്നെ വർഗീയ വാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
 

Share this story