ചാലക്കുടി വാട്ടർ തീം പാർക്കിൽ പോയ നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി

fever

ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാർഥികളാണ് പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആലുവയിൽ മാത്രം പത്തിലധികം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്

അഞ്ച് പേരുടെ സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടി. കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലേക്ക് വിദ്യാർഥികൾ വിനോദയാത്രക്ക് പോയത്. തീം പാർക്കിലെ വെള്ളത്തിൽ ഇറങ്ങിയവരിൽ പനി വിട്ടുമാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന്  ആരോഗ്യവിദഗ്ധർ നിർദേശിച്ചു


 

Share this story