കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ്
Dec 18, 2025, 14:40 IST
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി.
ബാലചന്ദ്ര കുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിൽ ഇന്റർവ്യു നൽകിയെന്നും ഇത്തരമൊരു സാക്ഷിയുണ്ടായിരുന്നുവെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് വാദിച്ചു. കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി
അതേസമയം ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്തേക്ക് പോകണം എന്നതടക്കമുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
