കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് എത്തി; സ്ത്രീ അടക്കം ആറംഗ സംഘത്തിനായി തെരച്ചിൽ

Mavoist

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് സംഘം എത്തിയതായി വിവരം. ആറളം വിയറ്റ്നാം കോളനിയിലാണ് സംഭവം. ആയുധധാരികളായ ഒരു സ്ത്രീയും 5 പുരുഷന്മാരുമടങ്ങുന്ന സംഘമാണെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. 

ഇന്നലെ രാത്രിയോടെ കോളനിയിലെത്തിയ സംഘം ഭക്ഷണം ശേഖരിച്ച ശേഷം കൊട്ടിയൂർ വനത്തിലേക്ക് മടങ്ങിയതായാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് മാവോയിസ്റ്റിനു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Share this story