കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘമെത്തി; ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി

maoist

കണ്ണൂർ കൊട്ടിയൂർ കൂനംപള്ള കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമാണ് കൂനംപള്ള കോളനിയിൽ കയറിയത്. ദിനേശൻ എന്നയാളുടെ വീട്ടിലെത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് ഇവർ മടങ്ങുകയായിരുന്നു

ദൃക്‌സാക്ഷിയുടെ മൊഴിപ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് ആറളത്തും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയത്. പ്രദേശത്തെ വീടുകളിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് മടങ്ങുകയായിരുന്നു.
 

Share this story