മാവോയിസ്റ്റ് ബന്ധം: പാലക്കാടും പാണ്ടിക്കാടും എൻഐഎ സംഘത്തിന്റെ റെയ്ഡ്

NIA

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാലക്കാടും പാണ്ടിക്കാടും എൻഐഎ റെയ്ഡ്. സിപി റഷീദ്, സി പി ഇസ്മായിൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. 

ഹൈദരാബാദിൽ നിന്നുള്ള എൻഐഎ സംഘമാണ് റെയ്ഡിനെത്തിയത്. ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഹൈദരാബാദ് മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. 

പാണ്ടിക്കാട് നിന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നണി, പുരോഗമന യുവജന പ്രസ്ഥാനം എന്നിവയുടെ നോട്ടീസുകളും ലഘു ലേഖയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സി പി റഷീദിന്റെ ഫോണും എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Share this story