സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മണ്ട് സെന്റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിലാണ് സാധാരണ മേജർ ആർച്ച് ബിഷപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കാറുള്ളത്. കുർബാന തർക്കത്തെ തുടർന്ന് ബസലിക്ക അടഞ്ഞു കിടക്കുന്നതിനാലാണ് ചടങ്ങ് സഭാ ആസ്ഥാനത്ത് നടന്നത്

തെലങ്കാനയിലെ ഷംഷാബാദ് രൂപത ബിഷപായിരുന്നു മാർ റാഫേൽ തട്ടിൽ. കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ് സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സിനഡ് യോഗം ചേർന്ന് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ച് ബിഷപായി തെരഞ്ഞെടുത്തത്. സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപാണ് റാഫേൽ തട്ടിൽ.
 

Share this story