മസാല ബോണ്ട് കേസ്: തോമസ് ഐസകിന് വീണ്ടും ഇഡി സമൻസ്; ഏപ്രിൽ 26ന് ഹാജരാകണം

Thomas

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് തോമസ് ഐസകിന് വീണ്ടും ഇ ഡിയുടെ സമൻസ്. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സമൻസ്. കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് ഇഡിയുടെ സമൻസ്. 

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് തോമസ് ഐസക്. നേരത്തെ അയച്ച സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി മെയ് 22ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. 

മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും തോമസ് ഐസകിന്റെ മൊഴി ഇക്കാര്യത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
 

Share this story