മസാല ബോണ്ട് കേസ്: ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ എന്താണ് തടസമെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി

Thomas

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് തിരിച്ചടി. ഇ ഡിയുടെ സമൻസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇഡിക്ക് മുന്നിൽ ഹാജരാകാൻ എന്താണ് തടസമെന്ന് തോമസ് ഐസകിനോട് കോടതി ചോദിച്ചു

ഇന്നാണ് തോമസ് ഐസകിനോട് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. എന്നാൽ തോമസ് ഐസക് ഹാജരായിരുന്നില്ല. ഇന്ന് തന്നെയാണ് സമൻസ് ചോദ്യം ചെയ്തുകൊണ്ടുള്ള ഐസകിന്റെ ഹർജി കോടതിയുടെ പരിഗണനക്ക് വന്നത്.

എന്തുകൊണ്ട് ഇഡിയുടെ മുന്നിൽ ഹാജരാകുന്നില്ല എന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.
 

Share this story