മസാല ബോണ്ട് കേസ്: തോമസ് ഐസക് നൽകിയ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

high court

മസാല ബോണ്ട് കേസിൽ ഇ ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം. ഹർജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

കേസിൽ ഇ ഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാമുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെയിറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം.
 

Share this story