മാസപ്പടി കേസ്: ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കോ മകളിലേക്കോ എത്തില്ലെന്ന് സതീശൻ

satheeshan

മാസപ്പടി കേസിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് അന്വേഷണം. ഇഡി അന്വേഷണ പരിധിയിലുള്ള കേസുകളുടെയൊക്കെ അന്വേഷണം എവിടെയെത്തി നിൽക്കുന്നു. എല്ലാ അന്വേഷണവും ഒരു സുപ്രഭാതത്തിൽ ഇല്ലാതായി

ബിജെപി-സിപിഎം നേതാക്കൾ തമ്മിൽ ബിസിനസ് പാർട്ണർഷിപ്പ് വരെയുണ്ടായി. മാസപ്പടി അന്വേഷണത്തിൽ ഒരു നോട്ടീസ് പോലും ഏജൻസികൾ നൽകിയിട്ടില്ല. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കോ മകളിലേക്കോ എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടുത്തെ പോലെ ഔദാര്യം കേന്ദ്ര ഏജൻസികൾ കാണിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു

പ്രേമലേഖനം അയക്കുന്നത് പോലെയാണ് നോട്ടീസ് അയക്കുന്നത്. കേരളത്തിൽ സിപിഎമ്മും സംഘ്പരിവാറും തമ്മിൽ അവിഹിത ബന്ധമാണ്. തെളിവുകൾ യുഡിഎഫ് പലവട്ടം വെളിയിൽ കൊണ്ടുവന്നതാണ്. രഹസ്യബന്ധമല്ല, ഇപ്പോൾ പരസ്യമായ ബന്ധമാണെന്നും സതീശൻ പറഞ്ഞു
 

Share this story