മാസപ്പടി: കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് കുഴൽനാടൻ; ഏതിലെങ്കിലും ഉറച്ച് നിൽക്കൂവെന്ന് കോടതി

veena

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന മുൻ ആവശ്യത്തിന് പകരം കോടതി നേരിട്ട് കേസെടുത്താൽ മതിയെന്നാണ് കുഴൽനാടന്റെ പുതിയ ആവശ്യം

അതേസമയം ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ കുഴൽനാടനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 12ന് വിധി പറയും. ഹർജിക്കാരന്റെ നിലപാട് മാറ്റത്തിലൂടെ ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമായതായി വിജിലൻസിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇതോടെയാണ് കേസ് വിധി പറയുന്നത് ഏപ്രിൽ 12ലേക്ക് മാറ്റിയത്

ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്. കേസെടുക്കാൻ വിജിലൻസ് തയ്യാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നുമായിരുന്നു ആവശ്യം. പിണറായി വിജയൻ, വീണ അടക്കം ഏഴ് പേരാണ് കേസിലെ എതിർ കക്ഷികൾ
 

Share this story