പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; എട്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു
Fri, 31 Mar 2023

പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. എട്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിലാണ് നടപടി. വെള്ളിനേഴി, ഷൊർണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറി എം ധനേഷ് ലാലാണ് നടപടിയെടുത്തത്.