പൗരത്വ നിയമ ഭേദഗതിക്കെതിരെ അഞ്ചിടങ്ങളിൽ ബഹുജന റാലികൾ; മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

pinarayi

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് നടക്കുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രവാക്യമുയർത്തിയാണ് സിഎഎക്കെതിരെ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. 

നാളെ കോഴിക്കോടാണ് ആദ്യ പരിപാടി. 27ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജന റാലികൾ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23ന് കാസർകോട് റാലി സംഘടിപ്പിക്കും. 

24ന് കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും റാലികൾ നടക്കും. സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ഇറങ്ങും. ആദ്യ പരിപാടി മാർച്ച് 30ന് തിരുവനന്തപുരത്ത് നടക്കും. ഏപ്രിൽ 22ന് കണ്ണൂരിലാണ് അവസാന പരിപാടി.
 

Share this story