അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു

ganja

പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട. പതിനായിരത്തോളം കഞ്ചാവ് ചെടികൾ പോലീസ് നശിപ്പിച്ചു. സത്യക്കല്ലുമലയിൽ 60 സെന്റ് സ്ഥലത്താണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്

അഗളി സബ് ഡിവിഷനിൽ പുതൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് 60 സെന്റ് സ്ഥലത്ത് കഞ്ചാവ് കൃഷി കണ്ടെത്തിയത്. മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ജില്ലാ ലഹരി വിരുദ്ധ സേനയും പുതൂർ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്

കാട്ടിലൂടെ അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് കഞ്ചാവ് കൃഷി നടത്തിയ സ്ഥലത്ത് പോലീസ് എത്തിയത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നതായി എടിഎസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പാലക്കാട് എസ് പിക്ക് വിവരം കൈമാറുകയായിരുന്നു.
 

Tags

Share this story