മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; മൂവായിരം കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Apr 15, 2023, 11:24 IST

മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടികൂടി. ലോറിയിൽ ബിസ്‌കറ്റ് ബോക്‌സുകൾക്ക് ഇടയിൽ ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് പിടികൂടി
പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹ്മാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.29 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.