കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ അഗ്നിബാധ; പ്രദേശവാസികളും അഗ്നിശമന സേനയും ചേർന്ന് തീയണച്ചു

Kozhicode

കോഴിക്കോട്: വെള്ളയിൽ ഗാന്ധി റോഡിൽ കാർ വർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

വർക്ക് ഷോപ്പിലെ പെയിന്‍റിങ് ബൂത്തിലാണ് ആദ്യം തീ പടർന്നത്. വർക്ക് ഷോപ്പിൽ നിന്നും പുക ഉയരുന്നതുകണ്ട് നാട്ടുകാരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി. നിരവധി കാറുകൾ വർഷോപ്പിൽ നിർത്തിയിട്ടിരുന്നു. ഇത് നാട്ടുാകാർ ചേർന്ന് തള്ളിമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

Share this story