മണ്ണാർക്കാട്ടെ കോഴി ഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

farm

മണ്ണാർക്കാട് കോഴിഫാമിലുണ്ടായ വൻ തീപിടിത്തതിൽ 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. മണ്ണാർക്കാട് കണ്ടമംഗലത്ത് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് തീപിടിത്തമുണ്ടായത്.

കനത്ത ചൂടിനെ പ്രതിരോധിക്കാൻ തെങ്ങിന്റെ ഓലയും കവുങ്ങും ഉപയോഗിച്ച് ഫാം അടച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഓലക്കും കവുങ്ങിനും തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് തൊഴിലാളികൾ സ്ഥലത്തെത്തുകയായിരുന്നു. ഉടൻ തന്നെ അഗ്‌നിശമനസേന യൂണിറ്റിനെ വിവരം അറിയിച്ചു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടാണ് തീ അണച്ചത്.

Share this story