തൃശ്ശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം; 64 ലക്ഷം രൂപയുടെ നഷ്ടമെന്ന് നിഗമനം

fire
തൃശ്ശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തി നശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയം. രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് ഈ സമയം ചാറ്റൽ മഴ ഉണ്ടായിരുന്നതിനാൽ തീ സമീപത്തെ കടകളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് സഹായിച്ചു.
 

Share this story