കിൻഫ്ര പാർക്കിലെ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; ഫയർ ഫോഴ്‌സ് സേനാംഗത്തിന് ദാരുണാന്ത്യം

kinfra

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. പുലർച്ചെ ഒന്നരയോടെയാണ് ഗോഡൗൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. 

തീയണക്കുന്നതിനിടെ ഫയർ ഫോഴ്‌സ് ജീവനക്കാരൻ അപകടത്തിൽപ്പെട്ട് മരിച്ചു. ചാക്ക യൂണിറ്റിലെ ഫയർമാൻ ജെ എസ് രഞ്ജിത്താണ് മരിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. ആറ്റിങ്ങൽ സ്വദേശിയാണ് രഞ്ജിത്ത്. 

പത്ത് വർഷമായി പ്രവർത്തിച്ചുവന്ന കെട്ടിടമാണ് കത്തിനശിച്ചത്. നിലവിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും തീയാളാനുള്ള സാധ്യത കണക്കിലെടുത്ത് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
 

Share this story