തലശ്ശേരിയിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപിടിത്തം
Dec 20, 2025, 17:11 IST
കണ്ണൂർ തലശ്ശേരിയിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡ്‌സ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീപിടിച്ചത്
അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്.
വ്യവാസയ മേഖലയായതിനാൽ ഇവിടം ജനവാസം കുറവാണ്. തീപിടിച്ച സ്ഥാപനത്തിനുള്ളിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തുക്കളുണ്ട്.
