കോട്ടയം മെഡിക്കൽ കോളെജിൽ വൻ തീപിടുത്തം; രോഗികളെ ഒഴിപ്പിച്ചു

Fire

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. കാൻസർ വാർഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടത്തിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. 

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫ‍യർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Share this story