നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; യാത്രക്കാരനിൽ നിന്ന് ഒന്നര കോടിയുടെ സ്വർണം പിടികൂടി

nedumbassery

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കോടിയുടെ സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

ജീൻസിനുള്ളിൽ പ്രത്യേക അറ തീർത്ത് അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിച്ചേർത്തിരുന്നു

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
 

Share this story