സിപിഎമ്മിൽ വൻ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി
Sep 15, 2026, 14:51 IST
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. സിപിഎം വിശാല സമിതി യോഗത്തിലാണ് തീരുമാനം. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
അതേസമയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവാക്കി. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിൽ ഇവർക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ അനുമതിയുണ്ട്.
പി. രാജീവിനെ എൽഡിഎഫ് കൺവീനറായി നിയമിക്കാനും തീരുമാനമുണ്ട്. സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദനെതിരേ വിമർശനം ഉയർന്നതായും വിവരമുണ്ട്.
