തിരുവനന്തപുരത്ത് വൻ കവർച്ച; പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു

robbery

തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ വൻ കവർച്ച. പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ മൂന്നരയോടെ കണിയാപുരത്തുള്ള എസ് ബി ഐ പള്ളിപ്പുറം ശാഖയുടെ മുന്നിലാണ് കവർച്ച നടന്നത്. നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്ത ബാങ്കിലടക്കാൻ പോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ രണ്ട് പേർ പണം തട്ടിപ്പറിച്ച് കടന്നത്

ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ ബാഗ് തട്ടിപ്പറിക്കുകയും സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. മോഷ്ടക്കാൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായിട്ടുണ്ട്. രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൂലന്തറയിൽ നിന്നും കണ്ടെടുത്തു.
 

Share this story