വൻ വിൽപന; സംസ്ഥാനത്ത് 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധന ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം

സൗന്ദര്യ

വ്യാജവും ഹാനികരവുമായ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപനയ്‌ക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം സംസ്ഥാനവ്യാപകമായി നടപടികൾ കർശനമാക്കി. വ്യാജ സൗന്ദര്യവർദ്ധക ക്രീമുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും അനധികൃത വിപണനം തടയുന്നതിനായി സംഘടിപ്പിച്ച 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി വിവിധ ജില്ലകളിൽ നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ക്രീമുകളാണ് പിടിച്ചെടുത്തത്.

​ജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയർത്തുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് തടയാൻ വരും ദിവസങ്ങളിലും താലൂക്ക്, ജില്ലാ തലങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസില്ലാത്ത ക്രീമുകളും ഉൽപ്പന്നങ്ങളും വാങ്ങരുതെന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർദ്ദേശിച്ചു.

Tags

Share this story