എഐ ക്യാമറയിൽ വൻ അഴിമതി; തന്റെ പക്കലുള്ള രേഖകൾ പുറത്തുവിടുമെന്ന് ചെന്നിത്തല

Chennithala

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരുഹതയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താൻ ചോദിച്ചപ്പോൾ സർക്കാർ തന്നില്ല. എന്നാലിപ്പോൾ തന്റെ കയ്യിലുണ്ട്. രേഖകൾ പുറത്തുവിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. അല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു

പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ട്. കമ്പനികൾക്ക് മുൻ പരചിയമില്ല. പഴയ വീഞ്ഞ് കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു വന്നത്. 

സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുന്നില്ല. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണിത്. കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിക്ക് അവസരം ഒരുക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു
 

Share this story