കാട്ടാക്കടയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 60 പവൻ മോഷ്ടിച്ചു
Dec 25, 2025, 10:21 IST
തിരുവനന്തപുരം കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. 60 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. കാട്ടക്കോട് കൊറ്റംകോട് തൊഴുക്കൽകോണം ഷൈൻകുമാറിന്റെ വീട്ടിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് 6 മണിക്കും 9 മണിക്കുമിടയിലാണ് മോഷണം.
വീട്ടിൽ കുടുംബാംഗങ്ങൾ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഷൈനും കുടുംബവും ക്രിസ്മസ് പരിപാടിയുടെ ഭാഗമായി പള്ളിയിൽ പോയിരിക്കുകയായിരുന്നു. ഷൈനിന്റെ ഭാര്യ അനുപയുടെയും സഹോദരി അനഘയുടെയും സ്വർണമാണ് മോഷണം പോയത്.
വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അനുപ രാത്രി ഒമ്പത് മണിയോടെ വീട്ടിൽ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
