മാസപ്പടി കേസിൽ പുതിയ രേഖകളുമായി മാത്യു കുഴൽനാടൻ; വീണ്ടും വാദം കേൾക്കണമെന്ന് ആവശ്യം ​​​​​​​

veena

മാസപ്പടി കേസിൽ പുതിയ രേഖകളുമായി ഹർജിക്കാരനായ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരുടെ പങ്ക് തെളിയിക്കുന്നതെന്ന് പറഞ്ഞാണ് രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ വീണ്ടും വാദം കേൾക്കണമെന്നും മാത്യു ആവശ്യപ്പെട്ടു

നാല് രേഖകളാണ് പുതുതായി ഹാജരാക്കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ട തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല. ഇതിനിടെ സിഎംആർഎല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണം തള്ളി വിജിലൻസ് രംഗത്തുവന്നിരുന്നു. ഇത് തെളിയിക്കുന്ന റവന്യു വകുപ്പ് രേഖകളും വിജിലൻസ് ഹാജരാക്കിയിരുന്നു

വിഷയത്തിൽ വിജിലൻസ് കേസെടുക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു കുഴൽനാടൻ എത്തിയിരുന്നു. 


 

Share this story