ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

mukesh

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ്(34)അന്തരിച്ചു. പാലക്കാട് കൊട്ടേക്കാടാണ് സംഭവം. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.

ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്. ടിഷയാണ് ഭാര്യ.

ദീർഘകാലം ഡൽഹിയിലായിരുന്നു എ വി മുകേഷ് ജോലി ചെയ്തിരുന്നത്. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്.
 

Share this story